വിജിലന്‍സ് അന്വേക്ഷണം വേണം

Thursday 1 December 2016 8:12 pm IST

വടുവന്‍ചാല്‍ :മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാംവാര്‍ഡിലെ കാട്ടുനായ്ക്കകോളനിക്ക് 2010-11വര്‍ഷത്തി ല്‍ ബിആര്‍ജിഎഫ് പദ്ധതി പ്രകാരം അനുവദിച്ച പത്തോളം വീടുകളുടെ നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ കരാറുകാരനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് അന്വേക്ഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. 2011ല്‍ നിര്‍മ്മാണം കഴിഞ്ഞ വീടുകള്‍ എസ്റ്റിമേറ്റ് പ്രകാരം സിമന്റും മണലും ചേര്‍ക്കാതെ കോണ്‍ഗ്രീറ്റ് ചെയ്യുകയും തേയ്ക്കുകയും ചെയ്യാത്തതിനാല്‍ വീടുകളുടെ ചുമരുകള്‍ ഏത് സമയത്തും നിലംപരിക്കുമെന്ന അവസ്ഥയിലും സീലിംഗില്‍ നിന്ന് മണ്ണും മണലും വീഴുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യാനും അത് കഴിക്കാനോ രാത്രിയില്‍ നിര്‍ഭയമായി കിടന്നുറങ്ങാനോ പറ്റാതെ പത്തോളം കുടുംബങ്ങള്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങള്‍ ചൂണ്ടികാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ജില്ലാ കളക്ടര്‍ നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കാന്‍ ഐറ്റിഡിപി ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേക്ഷണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വിജിലന്‍സ് ഓഫീസ ര്‍ക്കും 'ജില്ലാ വിജിലന്‍സ് ഓഫിസര്‍ക്കും പരാതി നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രദീഷ് ചെമ്പന്‍ അദ്ധ്യക്ഷത വഹിച്ചു രജിത്കുമാര്‍, ലിജീഷ്, പ്രവീണ്‍ കുമാര്‍, ചന്ദ്രമോഹന്‍, പ്രമോദ് കടലി, രവി പാലാട്ട്, ശശിധരന്‍ ഉണിക്കാട്, ബാലസുബ്രമഹ്ണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.