മുസാഫര്‍നഗര്‍: സഹോദരിയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ പൂവാലന്മാര് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബുധാന പോലീസ് സ്റ്റേഷന് പരിധിയിലെ മഹല്ജന ഗ്രാമത്തിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ജബ്ബാര്‍, സത്താര്‍,കറാര്‍, ജറാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നസിം എന്ന യുവാവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സഹോദരിയെ അറസ്റ്റിലായവര്‍ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇതിനെ ചോദ്യം ചെയ്തതിന് നസീമിനെ വെടിവെക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: