രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Thursday 1 December 2016 9:21 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ടില്‍ അശ്ലീലം ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ പുറത്തുവന്നതോടെയാണ് ഹാക്ക് ചെയ്തതായി അറിയുന്നത്. 66 മിനുട്ടോളം ഹാക്കര്‍മാര്‍ ഈ ട്വിറ്റര്‍ പേജ് ഉപയോഗിച്ചിട്ടുണ്ട്. രാഹുലിന്റെ അക്കൗണ്ടാണ് ഹാക്കര്‍മാര്‍ പിടിച്ചെടുത്തത്. പോസ്റ്റുകളില്‍ ആളുകളുടെ ശ്രദ്ധ പതിയാന്‍ തുടങ്ങിയതോടെ ഇവ ഉടനടി പിന്‍വലിക്കുകയായിരുന്നു. രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടത്. ഇതില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌തെങ്കിലും 30 മിനുട്ടിനുശേഷം പിന്‍വലിച്ചു. ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികരിക്കാന്‍ രാഹുലും കോണ്‍ഗ്രസ് വൃത്തങ്ങളും ഇതുവരെ തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.