സിന്ധില്‍ നിര്‍ബന്ധിത മതംമാറ്റം വിലക്കി

Thursday 1 December 2016 9:28 pm IST

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സിന്ധില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ചു. സിന്ധ് പ്രവിശ്യാ നിയമസഭ ഇതിനുള്ള നിയമം പാസാക്കി. നിര്‍ബന്ധിച്ച് മതംമാറ്റിയതായി തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാം. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനാണ് ഈ നിയമം. മതംമാറണമോയെന്ന് തീരുമാനിക്കാന്‍ 21 ദിവസമാണ് നല്‍കിയിരിക്കുന്നത്. കുട്ടികളെ മതംമാറ്റാന്‍ ആവില്ല. നിര്‍ബന്ധിത മതംമാറ്റല്‍ വലിയ ക്രിമിനല്‍ കുറ്റമാണ്. അത് തടയേണ്ടതാണ്. സഹിഷ്ണുതയും സമാധാനവും ഇതരമതങ്ങളോടുള്ള ബഹുമാനവും അത്യവശ്യമാണ്. ബില്ലില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.