ഇടുക്കി: വണ്ടിപ്പെരിയാറില്‍ മദ്യവില്‍പ്പനയ്ക്കിടെ ഒരാള്‍ പിടിയില്‍. പശുമല സ്വദേശി കൃഷ്ണന്(37) ആണ് പിടിയിലായത്. ഡ്രൈഡേ ദിനത്തില്‍ ഇയാള്‍ പതിവായി മദ്യ വില്‍പ്പന നടത്തി വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രണ്ട് ലിറ്റര്‍ മദ്യവും 200 രൂപയും പിടിച്ചെടുത്തു. ഇന്നലെ രാവിലെ പശുമല കൊടിമല ജങ്ഷനില്‍ നിന്നാണ് പ്രതി പിടിയിലാവുന്നത്.
വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ഷാജി, ഉദ്യോഗസ്ഥരായ ഹാപ്പിമോന്‍, ജോബി, ജോസി, അരുണ്‍, ശ്രീദേവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: