കൂളായി ഇടുക്കി

Thursday 1 December 2016 9:42 pm IST

അടിമാലി: ഹൈറേഞ്ച് മേഖലയില്‍ ഇന്നലെ കൊടുംതണുപ്പും മഴയുംഅനുഭവപ്പെട്ടു. തമിഴ്‌നാട്ടില്‍ വ്യാപകമായി വീശിയടിച്ച കാറ്റിന്റെയും, മഴയുടെയും ഭാഗമായിട്ടാണ് അതിര്‍ത്തി പ്രദേശമായ വിവിധസ്ഥലങ്ങളില്‍ കാലാവസ്ഥ മാറി മറിഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടുകൂടിത്തന്നെ കൊടുംതണുപ്പും ഉച്ചയ്ക്ക്‌ശേഷം മഴയുമെത്തി. വൈകീട്ടോടുകൂടി മഴ ശക്തിപ്രാപിച്ചു. കൊടുംതണുപ്പിനെത്തുടര്‍ന്ന് ഹൈറേഞ്ചിലെ പ്രധാനടൗണുകളെല്ലാം സന്ധ്യക്ക് മുന്‍പ് തന്നെ കാലിയായി. അടിമാലി, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, തൊടുപുഴ, കുമളി, കട്ടപ്പന, മൂലമറ്റം, വണ്ണപ്പുറം ഉള്‍പ്പെടെയുള്ള മേഖലകളിലാണ് കാലാവസ്ഥ പൊടുന്നനെ മാറിയത്. എന്തായാലും വേനല്‍ചൂടില്‍ ഉരുകി നിന്ന മേഖലയ്ക്ക് മഴ ആശ്വസമായി. വേനല്‍ കടുത്തതോടെ പ്രതിസന്ധിയിലായ ഏലം മേഖലയിലെ കര്‍ഷകര്‍ക്കുംഒരു താല്ക്കാലികാശ്വാസമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.