മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലാമേള

Thursday 1 December 2016 9:48 pm IST

മാനന്തവാടി:ഒമ്പതാമത് മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലാമേള തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍  സ്റ്റേജിതര മത്സരങ്ങ ഇനങ്ങളായ ചിത്ര രചന,കാര്‍ട്ടൂണ്‍,ഉപന്യാസം, കവിതാ കഥാ രചനകള്‍,തുടങ്ങിയ മത്സരങ്ങളാണ് ആദ്യ ദിവസം നടന്നത്.ഇന്ന് ബാന്റ് മേളം,കാവ്യകേളി,അക്ഷരശ്ലോകം, ഉറുദു പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടക്കും.വൈകുന്നേരം തരുവണയിൽ കലാമേളാ വിളംബര ജാഥയും നടക്കം.തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലായി സ്‌റ്റേജിന മത്സരങ്ങള്‍ നടക്കും.ഉപ ജില്ലയിലെ നൂറിലധികം വിദ്യാലയങ്ങളിൽ നിന്നായി 5000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ മത്സരിക്കാനെത്തും. ഉദ്ഘാടന ചടങ്ങിൽ  എ ഇ ഒ കെ രമേശ് പതാക ഉയര്‍ത്തി.വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി,വെസ്പ്രസിഡന്റ് ആണ്‍ഡ്രൂസ്‌ജോസഫ്,വാര്‍ഡ്‌മെമ്പര്‍ സിദ്ധീഖ് ഇ വി,മേളാ കണ്‍വീനര്‍ സെലിന്‍ എസ് എ,പിടി എ പ്രസിഡന്റ് കെ കെ അബ്ദുള്‌ല തുടങ്ങയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.