വിദ്യാര്‍ഥി കൂട്ടായ്മ

Thursday 1 December 2016 9:53 pm IST

വാരാമ്പറ്റ: മുഹമ്മദ് (സ) തങ്ങളുടെ 1491-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി സആദാ ഇസ്്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥി കൂട്ടായ്മ ബഹുജന നബിദിന റാലിയും പൊതു സമ്മേളനവും നടത്തി. വാരാമ്പറ്റ മഖാം പരിസരത്തു നിന്നാരംഭിച്ച റാലിക്ക് ബഷീര്‍ ഫൈസി, ഉസ്മാന്‍ ദാരിമി, ടി.കെ അബൂബക്കര്‍ മൗലവി, നൗഫല്‍ അന്‍വരി, എ.കെ ആലി, പി.സി മമ്മുട്ടി ഹാജി, പോള പോക്കര്‍ ഹാജി, എ മോയി നേതൃത്വം നല്‍കി. തുടര്‍ന്ന സമാപന പരിപാടി സി.പി ഹാരിസ് ബാഖവി ഉദ്ഘാടനം ചെയ്തു. പി.കെ ആലി ഹാജി അധ്യക്ഷനായി. മുഹമ്മദ് ശാഫി പുതുശ്ശേരി കടവ് സന്ദേശ പ്രഭാഷണം നടത്തി. അലി ഹൈതമി സ്വാഗതവും മുസ്തഫ മടക്കിമല നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.