വയല: കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറത്തുരുത്തിക്കാവ് ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദുപരിക്ഷത്തിന്റെ കൊടിയും, കൊടിമരവും, വെള്ളാക്കല്‍ ജംഗ്ഷനു സമീപം ബിജെപിയുടെ കൊടിമരവും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. കൊടിമരങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കടപ്ലാമറ്റം പഞ്ചായത്ത് കമ്മിറ്റി, ക്ഷേത്രസംരക്ഷണസമിതി, വിശ്വഹിന്ദുപരിക്ഷത്ത് തുടങ്ങിയ സംഘടനകള്‍ മരങ്ങാട്ടുപിള്ളി പോലീസില്‍ പരാതി നല്കി. കഴിഞ്ഞ കുറെ ദിവസങ്ങളായി കടപ്ലാമറ്റം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണ്. വിവിധ സംഘടനകളുടെ കൊടിയും, ഫ്ളക്സുകളും ഇതിനകം തന്നെ ഈ പ്രദേശങ്ങളില്‍ നശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: