നെത്തല്ലൂരില്‍ നാളെ കൊടിയേറും

Thursday 1 December 2016 10:11 pm IST

കറുകച്ചാല്‍: നെത്തല്ലൂര്‍ ഭഗവതിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 9.30ന് പറമ്പൂരില്ലത്ത് നീലകണ്ഠന്‍ ഭട്ടതിരി കൊടിയേറ്റ് നിര്‍വ്വഹിക്കും. വൈകിട്ട് 6.30ന് ദീപാരാധന, 7ന് സാംസ്‌കാരിക സമ്മേളനം, സമ്മേളനത്തില്‍ പശ്ചാത്തല സംഗീതസംവിധായകന്‍ സൂരജ്. എസ്. കുറുപ്പിനെ അനുമോദിക്കും. 7.30ന് സോപാനസംഗീതം. 4നും 5നും രാവിലെ 6ന് വിശേഷാല്‍പൂജകള്‍, 7ന് അന്‍പൊലി പറവഴിപാട്, 4ന് വൈകിട്ട് 7ന് തിരുവാതിരകളി തുടര്‍ന്ന് ഭരതനാട്യം, 8ന് നൃത്തനൃത്ത്യങ്ങള്‍, 9ന് സംഗീതസദസ്സ്. 5ന് വൈകിട്ട് 7ന് ശാസ്ത്രവും കലയും പാരമ്പര്യവും ഒത്തുചേരുന്ന അപൂര്‍വ്വതകളുടെ സംഗമം, 6മുതല്‍ 11വരെ എല്ലാദിവസവും രാവിലെ 6ന് വിശേഷാല്‍ പൂജകള്‍, 7ന് ശ്രീബലി അന്‍പൊലി പറവഴിപാടുകള്‍, വൈകിട്ട് 6.30ന് ദീപാരാധന, 6ന് വൈകിട്ട് 7.30ന് കഥകളി. 7ന് വൈകിട്ട് 10ന് ബാലെ അഗ്നിപുത്ര, 8ന് വൈകിട്ട് 7.30ന് ഓട്ടന്‍തുള്ളല്‍, 9ന് സംഗീതസദസ്സ്. 9ന് രാവിലെ 8.30ന് ഉത്സവബലി, 11.30ന് ഉത്സവബലി ദര്‍ശനം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 4ന് കറിക്കുവെട്ട്, 7ന് നൃത്ത അരങ്ങേറ്റം ചിലമ്പൊലി, തുടര്‍ന്ന് നാദം, നാട്യം, ലയം. 10ന് രാവിലെ 8ന് ഉത്സവബലി, 11.30ന് ഉത്സവബലി ദര്‍ശനം, കലാമണ്ഡപത്തില്‍ രാവിലെ 11.30ന് സംഗീതസദസ്സ്, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, 8ന് വിളക്കിനെഴുന്നള്ളിപ്പ്, 7ന് നടനവിസ്മയം. പള്ളിവേട്ടദിനമായ 11ന് രാവിലെ 8ന് ശ്രീബലി, വൈകിട്ട് 4.30ന് അക്ഷരശ്ലോക സദസ്, 6ന് കാഴ്ചശ്രീബലി, 12.30ന് പള്ളിനായാട്ടെഴുന്നള്ളിപ്പ്. ആറാട്ടുദിനമായ 12ന് രാവിലെ 6ന് വിശേഷാല്‍ പൂജകള്‍ 7.30ന് ഭാഗവതപാരായണം, വൈകിട്ട് 4ന് ആറാട്ടുപുറപ്പാട്, 5.30ന് തൃക്കാര്‍ത്തിക ആറാട്ട്, 6ന് വെട്ടിക്കാവുങ്കല്‍ മഹാദേവര്‍ക്ഷേത്രത്തില്‍ ആറാട്ടെഴുന്നള്ളിപ്പിന് സ്വീകരണം. 7ന് കറുകച്ചാല്‍ കവലയില്‍ ആറാട്ട് എതിരേല്‍പ്പ്, 11ന് നെത്തല്ലൂര്‍ കവലയില്‍ സ്വീകരണം. 12ന് ആറാട്ട് വരവേല്‍പ്പ്, തൃക്കാര്‍ത്തിക വിളക്ക്, കൊടിയിറക്ക്. കലാമണ്ഡപത്തില്‍ 8മുതല്‍ സംഗീതസദസ്സ്, 12.30ന് തെയ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.