കുറിച്ചി: മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ഇനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കുറിച്ചിയില്‍ പദയാത്രയും പ്രതിഷേധ സമ്മേളനവും നടത്തി. ഇത്തിത്താനത്ത് ആരംഭിച്ചപദയാത്ര കുറിച്ചിയില്‍ സമാപിച്ചു. പ്രതിഷേധ സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്തു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിഭരണത്തിന്റെ തണലില്‍ സാധാരണക്കാരായവരുടെ ജീവിക്കാനുള്ള അവകാശത്തെപോലും നിഷേധിക്കുകയാണ്. കേരളത്തിലെ സിപിഎം പശ്ചിബംഗാളിലെ അവസ്ഥയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ്കുഞ്ഞുമോന് ഉതിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം കെ.ജി. രാജ് മോഹന്‍, മണ്ഡലം പ്രസിഡന്റ് എം.എസ.് വിശ്വനാഥന്, മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്. മഞ്ജീഷ്, ജില്ലാ സമ്പര്‍ക്ക പ്രമുഖ് ഷിജു എബ്രഹാം, ജി. ശ്രീകുമാര്‍, പി.കെ. പങ്കജാക്ഷന്, മനോജ്, പ്രഭാഷ്, വി. രതീഷ് കുമാര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: