അതിരമ്പുഴ ഫെസ്റ്റിന് 28ന് തുടക്കം

Thursday 1 December 2016 10:13 pm IST

കോട്ടയം: അതിരമ്പുഴ സെന്റ്മേരീസ് ഫൊറോന പള്ളിയുടെനേതൃത്വത്തില്‍ 28 മുതല്‍ ജനുവരി ഒന്നു വരെ അതിരമ്പുഴ ഫെസ്റ്റ് സംഘടിപ്പിക്കും. വാണിജ്യ സാസ്‌കാരിക കേന്ദ്രമായിരുന്ന അതിരമ്പുഴയുടെ പെരുമയുടെ പുനര്‍ജനി ലക്ഷ്യമാക്കിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേള, പുഷ്പമേള, വ്യാപാരമള, ഭക്ഷ്യമേള, വിനോദമേള, കലാ സന്ധ്യ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ തോമസ് ഐസക്, വി.എസ് സുനില്‍കുമാര്‍, കെ.ടി. ജലീല്‍, മാത്യു ടി തോമസ് എന്നിവരും എം.എല്‍.എമാരായ അഡ്വ. സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഫെസ്റ്റില്‍ വിശിഷ്ടാതിഥികളായി എത്തും. ഏകദേശം നൂറിലധികം സ്റ്റാളുകളാണ് ഫെസ്റ്റില്‍ ക്രമീകരിച്ചിരിക്കുന്നത്. പത്രസമ്മേളനത്തില്‍ ഫാ. സിറിയക് കോട്ടയില്‍, ഫാ. സോജി ചക്കാലയ്ക്കല്‍, ബൈജു മാതിരമ്പുഴ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.