166 പദ്ധതിക്ക് അംഗീകാരം

Thursday 1 December 2016 11:23 pm IST

കാക്കനാട്: ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങളുടെ 166 പദ്ധതിക്ക് അംഗീകാരം നല്‍കി. തൃപ്പൂണിത്തുറ, കളമശ്ശേരി നഗരസഭകളുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളും കൂടാതെ തൃപ്പൂണിത്തുറ നഗരസഭയുടെ 1,63,69,000 രൂപയുടെ പദ്ധതിയും, കളമശ്ശേരി നഗരസഭയുടെ 1,06,70,000 രൂപയുടെ പദ്ധതിയുമാണ് അംഗീകരിച്ചത്. വാഴക്കുളം, പാറക്കടവ്,പറവൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും, പിറവം, അങ്കമാലി, കളമശ്ശേരി നഗരസഭകളുടേയും, ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകളുടെയും പദ്ധതികളും, കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിക്ക് 16000000 രൂപയും ഇന്നലെ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷതയായി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാലി ജോസഫ് പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.