സത് കലാപീഠം വാര്‍ഷികാഘോഷം നാളെ മുതല്‍

Friday 2 December 2016 12:36 am IST

പയ്യന്നൂര്‍: സത്കലാപീഠത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ നാളെ വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ റേഞ്ച് ഐ.ജി.ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്യും. അയോദ്ധ്യ ഓഡിറ്റോറിയത്തില്‍ നാളെ മുതല്‍ 9 വരെയാണ് പരിപാടി. ഉദ്ഘാടന ദിവസം കഥക് ഭരതനാട്യസംയോജനമായ നൃത്ത തരംഗം അരങ്ങേറും. നാലിന് വൈകീട്ട് 6.30ന് കെ.പി.എ.സി.യുടെ നാടകം സീതായനം അഞ്ചിന് കോട്ടയം ജമനീഷ് ഭാഗവതരുടെ വായ്പാട്ട് എന്നിവ നടക്കും.ആറാം തീയതി രേണുക നാക്കോട് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതം തബല സോളോ നടക്കും. 7 ന് പാലക്കാട് സൂര്യനാരായണന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും നൃത്ത പരിപാടിയും നടക്കും.8 ന് നടക്കുന്ന സമാദരണ സഭയില്‍ ഡോ. ടി.വി.കുഞ്ഞിക്കണ്ണന്‍, ഡോ.ജി.സുരേഷ്, ഡോ.വി.സി.രവീന്ദ്രന്‍, ഡോ.എം.ഡി.ജോര്‍ജ്. ഡോ.പി.വി.ജനാര്‍ദനന്‍ എന്നിവരെ ആദരിക്കും. 9ന് കലാമണ്ഡലം ഗോപി നള വേഷത്തിലെത്തുന്ന നളചരിതം ഒന്നാം ദിവസം കഥകളി അരങ്ങിലെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.