ഇരിട്ടി : മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായി മോലോത്തും കുന്ന് കൈരാതി കിരാത ക്ഷേത്രത്തില്‍ പാലക്കൊമ്പ് എഴുന്നള്ളത്തും അയ്യപ്പന് വിളക്കും നടന്നു. കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്ര ത്തില്‍ നിന്നും , ഊവാപ്പള്ളി ആയപ്പ ഭജന മഠത്തില്‍ നിന്നും ആരംഭിച്ച പാലക്കൊമ്പ് എഴുന്നള്ളത്തുകള്‍ വാദ്യമേളങ്ങളുടെയും അയ്യപ്പന്മാരുടെ ശരണം വിളികളുടെയും അകമ്പടിയോടെ കൈരാതി കിരാത ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രം മാതൃ സമിതിയും കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് പാലക്കൊമ്പ് എഴുന്നള്ളത്തിനെ സ്വീകരിച്ചു. ക്ഷേത്രത്തില്‍ നിറമാല , വലിയ ചുറ്റുവിളക്ക്, ഭജന, അന്നദാനം, പായസദാനം എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: