കണ്ണൂര്‍: ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമപെന്ഷന് വര്‍ദ്ധന നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാന കലാ-സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച് സ്റ്റേജ് ആര്‍ടിസ്റ്റ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് കേരള (സവാക്)യുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുവാന്‍ സവാക് സംസ്ഥാന കമ്മറ്റിയോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഉറപ്പുനല്‍കിയ വര്‍ദ്ധനവ് പ്രാവര്‍ത്തികമാക്കുന്നതില്‍, ബോര്‍ഡ് അധികൃതരുടെ നിലപാട് പാവപ്പെട്ട കലാകാരന്മാരോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി. മാര്‍ച്ചും ധര്‍ണ്ണയും പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി.മാവേലിക്കര ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: