ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രചാരണപരിപാടികള്‍ തുടങ്ങി

Friday 2 December 2016 1:14 am IST

മുംബൈ: ഒരുമിച്ചുള്ള യാത്രയുടെ സന്തോഷം ആഘോഷമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് 'ട്രാവല്‍ ടുഗെതര്‍, സേവ് ടുഗെതര്‍' പ്രചാരണപരിപാടി തുടങ്ങി. ബിസിനസ് ഇക്കണോമി കാബിനുകളില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലുള്ള യാത്രാ നിരക്കുകളില്‍ 50 ശതമാനം ആനുകൂല്യം നല്‍കുന്നു. ഡിസംബര്‍ അഞ്ച് വരെ ബുക്ക് ചെയ്ത് ജൂണ്‍ 15 വരെ യാത്ര ചെയ്യുന്ന മൂന്നു മുതല്‍ ഒന്‍പതു പേര്‍ വരെയുള്ള ഗ്രൂപ്പുകള്‍ക്കാണ് ആനുകൂല്യം. കുട്ടികളോടൊത്ത് യാത്ര ചെയ്യുന്ന കുടുംബത്തിന് കിഡ്‌സ് ഫ്‌ളൈ ഫ്രീ ഓഫര്‍ നിബന്ധനകള്‍ക്കു വിധേയമായി നല്കുന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഖത്തര്‍ ഡ്യൂട്ടി ഫ്രീ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലെ പര്‍ച്ചേസിന് 25 ശതമാനം കിഴിവും ലഭിക്കും. ഓണ്‍ബോര്‍ഡ് വൈഫൈ, ഖത്തര്‍ എയര്‍വേയ്‌സിന്റെ ഒറിക്‌സ് വണ്‍ ഇന്‍-ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റത്തിലുള്ള മൂവായിരത്തിലധികം വിനോദ പരിപാടികളില്‍ നിന്ന് തെരഞ്ഞെടുക്കാനുള്ള അവസരവും യാത്രക്കാര്‍ക്ക് ലഭ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.