വടകരയുടെ വിവിധ ഭാഗങ്ങളില്‍ ഡിവൈഎഫ്‌ഐ അക്രമം

Friday 2 December 2016 9:56 am IST

വടകര: കീഴല്‍, തോടന്നൂര്‍, മാങ്ങില്‍കൈ പ്രദേശങ്ങളില്‍ ഡിവൈഎഫ്‌ഐ അക്രമം. ബിജെപിയുടെ കൊടിമരങ്ങളും ബോര്‍ ഡുകളും പരക്കെ തകര്‍ത്തു. യാത്രക്കാര്‍ക്കായുള്ള കാത്തിരിപ്പുകേന്ദ്രം തീവെച്ചുനശിപ്പിച്ചു. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികളും തോരണങ്ങളും ബോര്‍ഡുകളുമാണ് നശിപ്പിക്കപ്പെട്ടത്. പതിയാരക്കര മാങ്ങില്‍ക്കൈ, തോടന്നൂര്‍, കീഴല്‍മുക്ക്, കീഴല്‍ യുപി സ്‌കൂള്‍ പരിസരം, കീഴല്‍ അണിയാരിമുക്ക് തുടങ്ങി പ്രദേശങ്ങളിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ കെഎല്‍ 11 ക്യൂ 3659 ബൈക്കിലെത്തിയ സംഘമാണ് തോടന്നൂര്‍ ടൗണില്‍ അക്രമം നടത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അരീക്കല്‍ ശ്രീരാജ്, ചെറുകുനിയില്‍ അര്‍ജുന്‍, മീത്തലെ പുതിയെടുത്ത് അഖില്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് കീഴല്‍ പ്രദേശങ്ങളില്‍ അക്രമം നടത്തിയതെന്ന് ബി ജെപി ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കീഴല്‍ പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഇതുവരെ സ്വീകരിക്കാത്തതാണ് കീഴല്‍ പ്രദേശങ്ങളില്‍ അക്ര മം വ്യാപകമാകാന്‍ കാരണമെന്ന് ബിജെപി കുറ്റിയാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പതിയാരക്കര മാങ്ങില്‍ കൈപ്പില്‍ ബിജെപി നിര്‍മ്മിച്ച കാത്തിരിപ്പ്‌കേന്ദ്രവും ഡിവൈഎഫ്‌ഐക്കാര്‍ തീവെച്ച് നശിപ്പിച്ചു. ബിജെപിയുടെ കൊടിതോരണങ്ങള്‍ പതിവായി കെട്ടുന്ന മരവും അക്രമികള്‍ മുറിച്ചു മാറ്റി. സിപിഎം നേതാക്കളുടെ ചട്ടുകമായി മാറിയ പോലീസ് നീതി നടപ്പാക്കാന്‍ തയ്യാറാകാത്തപക്ഷം ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.