കേരളത്തില്‍ സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കാന്‍ സിപിഎം ശ്രമം: എം.ടി. രമേശ്

Friday 2 December 2016 10:06 am IST

കൊയിലാണ്ടിയില്‍ നടന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണ സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടന ചെയ്യുന്നു

കൊയിലാണ്ടി: കേരളത്തില്‍ സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തി നെതിരെ തെറ്റായ ആരോ പണങ്ങളുന്നയിച്ച് ജനങ്ങളെ വഞ്ചിക്കാനും കള്ളപ്പണക്കാരെ സഹായിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് പ്രബീഷ് മാറാട് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ടി. വിപിന്‍, സംസ്ഥാന ജനറല്‍സെക്രട്ടറി സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍, സംസ്ഥാന സമിതി അംഗങ്ങളായ ടി. റിനീഷ്, സുധീര്‍ കുന്ദമംഗലം, സുജീഷ് പുതുക്കുടി, അഭിലാഷ്, ജില്ലാജനറല്‍സെക്രട്ടറിമാരായ ബി.ദിപിന്‍, പി. ഹരീഷ്, ജില്ലാ ഭാരവാഹികളായ ബബീഷ് ഉണ്ണികുളം, രാഗേഷ്, സിനൂപ് രാജ്, അനൂപ്, സാലു, റിജിന്‍, അഖില്‍ പന്തലായനി, എന്‍.പി. മഞ്ജുഷ, കെ.അനീഷ്, ടി.നിവേദ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് അഡ്വ. സത്യന്‍ സ്വാഗതവും യുവമോര്‍ച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സച്ചിന്‍ നന്ദിയും പറഞ്ഞു.
ചെങ്ങോട്ടുകാവ് മേല്‍പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച ബഹുജന റാലി കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റിന് സമീപം സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.