വ്യാജപ്രചരണങ്ങളില്‍ വീഴരുത് :ആര്‍ബിഐ

Friday 2 December 2016 3:36 pm IST

ന്യൂദല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ബാങ്കിംഗ് ഇടപാടുകളെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഎ നിര്‍ദേശം നല്‍കി. ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതോ ഔദ്യോഗികമായി അറിയിക്കുന്നതോ ആയ സര്‍ക്കുലറുകള്‍ക്ക് മാത്രമേ അംഗീകാരമുള്ളൂ. സുരക്ഷിത മാര്‍ഗങ്ങളിലൂടെയല്ലാതെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും ആര്‍ബിഐ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ടുകള്‍ അസാധുവാക്കിലിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിശ്വസനീയമല്ലാത്ത തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 10 രൂപ നാണയങ്ങള്‍ വ്യാജമായി പുറത്തിറക്കാറുണ്ടെന്നും പുതിയ 2000 രൂപാ നോട്ടില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ എന്നാല്‍ ഇവയെല്ലാം നിഷേധിച്ച്  ആര്‍ബിഐ രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.