പാസഞ്ചര്‍ തീവണ്ടി തടയുന്നെന്ന്

Friday 2 December 2016 7:25 pm IST

ചേര്‍ത്തല: സമയക്രമമില്ലാതെ പാസഞ്ചര്‍ തീവണ്ടി തടഞ്ഞിടുന്നതായി പരാതി. കൃത്യസമയത്ത് ഓഫീസിലെത്താനാകാതെ ജോലിക്കാര്‍. ആലപ്പുഴ എറണാകുളം പാസഞ്ചര്‍ തീവണ്ടിയെ ആശ്രയിക്കുന്നവരാണ് വലയുന്നത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും ജോലിക്കും പഠനത്തിനുമായി എറണാകുളത്തേക്ക് പോകുന്ന നൂറുകണക്കിനാളുകളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. മറ്റ് വണ്ടികള്‍ കടന്നുപോകുന്നതിനായി തുറവൂരിലും കുമ്പളത്തുമാണ് ദിവസവും പാസഞ്ചര്‍ പിടിച്ചിടുന്നത്. ഇതിനാല്‍ ഒരു മണിക്കൂര്‍ വരെ വൈകിയാണ് എറണാകുളത്ത് വണ്ടി എത്തുന്നത്. മടക്കയാത്രയിലും സ്ഥിതി ഇതു തന്നെയാണ്. സ്വകാര്യ സ്ഥാപനങ്ങളിലടക്കം പഞ്ചിങ് രീതിയായതിനാല്‍ പലര്‍ക്കും ദിവസേന അര ദിവസത്തെ ലീവെടുക്കേണ്ട സ്ഥിതിയാണ്. തീവണ്ടിയുടെ സമയത്തില്‍ കൃത്യത പാലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് റെയില്‍വേ അധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് യാത്രക്കാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.