തലച്ചോറും വൃക്കയും തകരാറിലായ യുവാവ് കനിവ് തേടുന്നു

Friday 2 December 2016 7:28 pm IST

അമ്പലപ്പുഴ: തലച്ചോറിനും, വൃക്കക്കും അടിയന്തര ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന മത്സ്യതൊഴിലാളി യുവാവ് കാരുണ്യമതികളുടെ കനിവ് തേടുന്നു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കരൂര്‍ പുത്തന്‍പറമ്പില്‍ വാടകക്കു താമസിക്കുന്ന ബിജുമോന്‍ (41) ആണ് സഹായം കാത്ത് കഴിയുന്നത്. കരൂരില്‍ സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ടതിനു ശേഷം ബിജുമോനും ഭാര്യയും പതിനഞ്ചും, പന്ത്രണ്ടും വയസ്സുള്ള മക്കളുമായി കരൂര്‍ ന്യു എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് മൂന്നു മാസം മുന്‍പ് ബിജുമോന് കടുത്ത തലവേദന തുടങ്ങിയത്. വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ സ്‌കാനിങ് ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തിയപ്പോഴാണ് ഒരു വൃക്ക തകരാറിലായ വിവരം അറിയുന്നത്. കൂടാതെ തലച്ചോറില്‍ ഞരമ്പുകള്‍ കുമിളകള്‍ പോലെ ആയതായതായും പരിശോധനയില്‍ തെളിഞ്ഞു. ഇതിനു ശേഷം തുടര്‍ചികിത്സ തിരുവനന്തപുരം ശ്രീചിത്രയിലേക്കു മാറ്റി. എന്നാല്‍ ആദ്യം വൃക്ക ശസ്ത്രക്രിയ ചെയ്ത ശേഷം മാത്രമെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്താമെങ്കിലും ഇതിന് പത്തുലക്ഷത്തോളം രൂപ ചെലവുവരും. തലച്ചോറിലെ ശസ്ത്രക്രിയക്കും ഇതെ തുക ചെലവാകുമെന്നാണ് പറയുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ ട്യൂബിട്ട് കിടക്കുകയാണ് ഈ യുവാവ്. തുമ്മുകയോ, ചുമക്കുകയോ ചെയ്താല്‍ തലച്ചോറിലെ ഞരമ്പ് പൊട്ടി അപകടം സംഭവിക്കുകയോ ഒരു വശം തളരുകയോ ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൊഴിലുറപ്പു ജോലിക്കും, ചെമ്മീന്‍ പീലിംഗ് ജോലിക്കം പോയിരുന്ന ഭാര്യ തുളസിക്ക് ഇപ്പോള്‍ ജോലിക്ക് പോകാനും കഴിയുന്നില്ല. വീടിന്റെ വാടക നല്‍കാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളുടെ പഠനചെലവിനും മറ്റു ചെലവു ക ള്‍ക്കുമായി നെട്ടോട്ടമോടുകയാണ് ഈ കുടുംബം. അടിയന്തിരമായി ഈ രണ്ടു ശസ്ത്രക്രിയകളും നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ നിത്യവൃത്തിക്കു പോലും മാര്‍ഗമില്ലാത്ത ഈ കുടുംബത്തിന് 20 ലക്ഷം രൂപ സ്വപ്‌നം കാണാന്‍ കഴിയാത്തതുകയാണ്. ബിജുമോനെ സഹായിക്കാന്‍ സന്‍മനസ്സുള്ളവര്‍ പുറക്കാട് എസ്ബിടിയില്‍ ഭാര്യ തുളസിയുടെ പേരിലുളള 67134472747 എന്ന അക്കൗണ്ട് നമ്പരില്‍ സഹായം നല്‍കുക. ഐഎഫ്എസ്‌സി കോഡ് ടആഠഞഛഛഛഛ475. ഫോണ്‍: 9745 226731.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.