ആലപ്പുഴ: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്പ്പറേഷന് നല്കുന്ന വായപയിലും വിവേചനം. മതന്യൂനപക്ഷത്തില്പ്പെട്ടവര്ക്ക് മൂന്നു ശതമാനം പലിശ നിരക്കില്‍ വായ്പ നല്കുമ്പോള് മറ്റ് പിന്നാക്ക വിഭാഗത്തിന് വായ്പ നല്‍കുന്നത് നാല് ശതമാനത്തിനുമാണ്.
കോര്പ്പറേഷന് 15 കോടി രൂപ ആലപ്പുഴ ജില്ലയില്‍ വായ്പയായി അനുവദിച്ചിട്ടുള്ളത്. പിന്നാക്കവിഭാഗ വികസന കോര്പ്പറേഷന് ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ നല്കുന്ന വിദ്യാഭ്യാസ വായ്പാ തുക വര്‍ധിപ്പിക്കണമെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. കെഎസ്ബിഡിസി നല്കുന്ന സ്വയംതൊഴില്‍ വായ്പ വിതരണമേളയുടെയും ബോധവല്‍ക്കരണ ക്യാമ്പിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചെറിയ പലിശയ്ക്ക് കോര്പ്പറേഷന് നല്കുന്ന വായ്പ പോലും ഉയര്‍ന്ന പലിശയ്ക്ക് നല്കുന്ന രീതിയും തിരുത്തണമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ബിസിഡിസി ചെയര്മാന് സംഗീത് ചക്രപാണി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: