കട്ടപ്പന: പഴകിയ മീനില്‍ ഈച്ച പിടിക്കാതിരിക്കാന്‍ കീടനാശിനി പ്രയോഗിച്ചു. കരുണാപുരം പഞ്ചായത്തിലെ കൂട്ടാറില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ വ്യാപാര കേന്ദ്രത്തിലാണ് മത്സ്യത്തില്‍ കീടനാശിനി തളിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മത്സ്യം കുഴിച്ചുമൂടി. കരുണാപുരം പഞ്ചായത്തിലെ കുട്ടാറില്‍ വര്‍ഷങ്ങളായി മത്സ്യവ്യാപാരം നടത്തുന്ന കടയില്‍ നിന്നുമാണ് കീടനാശിനി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പഴകിയ മീനുകളില്‍ ഈച്ച പിടിക്കാതിരിക്കുന്നതിനായി ഹിറ്റ് എന്ന കീടനാശിനിയാണ് ഉപയോഗിച്ചിരുന്നത്. സംഭവം കണ്ട നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയത്. കടയിലുണ്ടായിരുന്ന മത്സ്യം മുഴുവനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുഴിച്ചുമൂടി. കരുണാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശിവദ
ാസന്, പ്രസാദ്, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ്തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: