കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Friday 2 December 2016 9:15 pm IST

കോട്ടയം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെഇഡബ്‌ള്യുഎസ്എ സംസ്ഥാന ഓര്‍ഗസൈനിംഗ് സെക്രട്ടറി ജയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റെജി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനു വാഴയില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ.രാജപ്പന്‍, എബ്രഹാം ജോണ്‍, കെ.പ്രസാദ് എന്നിവര്‍ ധര്‍ണ്ണയെ അഭിവാദ്യം ചെയ്തു. കെഎസ്ഇബി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച അപേക്ഷാഫോറം(ഇലക്ട്രിക് കണക്ഷന്‍)പുന:പരിശോധിക്കുക, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ കംപ്ലീഷന്‍ ടെസ്റ്റ് റിപ്പോര്‍ട്ട് അപേക്ഷാഫോറത്തില്‍ ഉള്‍പ്പെടുത്തുക, വൈദ്യുതി സുരക്ഷാ ക്രമീകരണങ്ങളായ ഇഎല്‍സിബി, എര്‍ത്തിംഗ് ഇവയുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ എഇമാര്‍ സൈറ്റില്‍ വന്ന് പരിശോധിച്ച് തുടര്‍നടപടി കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.