കോട്ടയം: ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. സി. ബിന്ദു റോയിക്ക് ഗുമന് ദേവി മെമ്മോറിയല്‍ ബെസ്റ്റ് വുമണ്‍ സയന്റിസ്റ്റ് നാഷണല്‍ അവാര്‍ഡ് ലഭിച്ചു. ഗവേഷണരംഗത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്കപ്പെട്ടത്. ദേശീയതലത്തില്‍ നടത്തിയ മത്സരത്തില്‍ മുന്നിലെത്തിയ അഞ്ചു വനിതാശാസ്ത്രജ്ഞരുടെ ഗവേഷണപ്രബന്ധങ്ങളുടെ അവതരണത്തെ വിലയിരുത്തിയാണ് ഈ അവാര്‍ഡ് നിര്‍ണ്ണയിക്കപ്പെട്ടത്. 2016 നവംബര്‍ 24 മുതല്‍ 26 വരെ കല്‍ക്കട്ടയില്‍ വച്ചു നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് മൈക്കോളജി ആന്റ് പ്ലാന്റ് പതോളജിയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 38-ാമത് നാഷണല്‍ സിമ്പോസിയത്തില്‍ വച്ചായിരുന്നു അവാര്‍ഡ് നിര്‍ണ്ണയം.
റബ്ബറില്‍ രോഗപ്രതിരോധത്തിനുള്ള ജീനുകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന പഠനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. ഇത്തരം ജീനുകളെ തിരിച്ചറിയുക എന്നത് ഗവേഷണരംഗത്ത് രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളെ വികസിപ്പിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായകഘടകമാണ്. റബ്ബര്ഗവേഷണരംഗത്ത് വളരെയധികം സാധ്യതകളുള്ളതാണ് ഈ പഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: