ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അസാന്നിധ്യത്തില്‍ ഉപാധ്യക്ഷനും മകനുമായ രാഹുലിന്റെ അധ്യക്ഷതയില്‍ ആദ്യമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്നു.
നോട്ടുകള്‍ അസാധുവാക്കിയ നടപടി വീണ്ടും പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നതെന്നാണ് സൂചന. പ്രധാനമന്ത്രിയുമായി പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ട് വയ്ക്കും. ഇതിനിടെ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായുളള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: