പയ്യന്നൂര്‍: ഇതിഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പൂരക്കളി, മറത്തുകളി മഹോത്സവം ഇന്ന് തുടങ്ങും. പയ്യന്നൂര്‍ ബോയിസ് ഹൈസ്കൂള്‍, ബിഇഎംഎല്‍പി സ്കൂള്‍ എന്നിവിടങ്ങളിലായാണ് ഉത്സവം നടക്കുക. ഇന്ന് ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പൂരക്കളി മഹോത്സവത്തില്‍ വിവിധ ക്ഷേത്രങ്ങളിലെയും കളരി സംഘങ്ങളിലെയും പൂരക്കളിയും കളരി അഭ്യാസ പ്രകടനങ്ങളും അരങ്ങേറും. ഇതോടൊപ്പം വൈകുന്നേരം 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിക്കും. സി.കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചരട് കുത്തി കോല്‍ക്കളി അരങ്ങേറും. നാളെ രാവിലെ 9 മുതല്‍ വിവിധ ക്ഷേത്രങ്ങളുടെ പേരില്‍ അവതരിപ്പിക്കുന്ന പൂരക്കളിയും മറത്തുകളിയും നടക്കും. ഉച്ചക്ക് 2 മണിക്ക് മറത്തുകളി സംഘ സംവാദം നടക്കും. വൈകുന്നേരം 5ന് മറത്തുകളി രംഗത്ത് പ്രമുഖനായ പണ്ഡിതരത്നം പി.പി.ദാമോദര പണിക്കരെ കടന്നപ്പള്ളി രാമചന്ദ്രന് ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: