ബംഗ്ളൂരു: ബിജെപി മലയാളി സെല്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ആദ്യ ബിജെപി എംഎല് എ ഒ.രാജഗോപാലിന് സ്വീകരണം നല്‍കും. മല്ലേശ്വരത്തുള്ള ബിജെപിയുടെ സംസഥാന ഓഫീസില്‍ നാളെ നടക്കുന്ന മലയാളി സെല്ലിന്റ പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാജഗോപാലിന് സ്വീകരണം നല്‍കുന്നത്. ബിജെപി മലയാളി സെല്ലിന്റ കണ്‍വീനര്‍ ഗോപിനാഥ വന്നേരി ആദ്യക്ഷ്യനാകുന്ന ചടങ്ങില്‍, ബിജെപി കര്‍ണാടക പ്രസിഡന്റ് യെദിയൂരപ്പ, കേന്ദ്ര മന്ത്രിമാരായ അനന്ത് കുമാര്‍, സദാനന്ദ ഗൗഡ, ജനറല്‍ സെക്കട്ടറിമാരായ കുമാരി ശോഭ കാലാന്തരജേ, രവികുമാര്‍, അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: