കണ്ണൂര്‍: എല്‍.ഐ.സി എംപ്ളോയിസ് യൂനിയന്റെ നേതൃത്വത്തില്‍ ‘പൊതുമേഖലയുടെ മുന്നേറ്റവും ചെറുത്തുനില്‍പ്പിന്റെ അനുഭവങ്ങളും’ എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന സെമിനാര്‍ കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ. അശോകന്, ഇന്‍ഷൂറന്‍സ് എംപ്ളോയിസ് ഫെഡറേഷന് സൗത്ത്സോണ്‍ ജോ.സെക്രട്ടറി പി.പി. കൃഷ്ണന് എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും. ജനുവരിയില്‍ ഏറണാകുളത്ത് നടക്കുന്ന ഓള് ഇന്ത്യ ഇന്‍ഷൂറന്‍സ് എംപ്ളോയീസ് അസോസിയേഷന് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: