ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Saturday 3 December 2016 12:06 am IST

കണ്ണൂര്‍: തോട്ടട ഗവ.ഐ ടി ഐയില്‍ എ സി ഡി വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ട്രേഡിലുള്ള ഡിപ്ലോമയോ ഡിഗ്രിയോ ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ 6 ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവൃത്തി ദിവസം 900 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. ഫോണ്‍ - 0497 2835183. വൈദ്യുതി മുടങ്ങും കണ്ണൂര്‍: മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാവശ്ശേരി, വളോറ, 21 ാം മൈല്‍ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെളളുവയല്‍, ചട്ടുകപ്പാറ, കോറലാട്, ചെറാട്ടുംമൂല, ചെറുവത്തലമൊട്ട, ധര്‍മ്മക്കിണര്‍, കാവുംചാല്‍, ചെക്കിക്കുളം ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.