കണ്ണൂര്‍: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പേരാവൂര്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, കോളയാട് ഗ്രാപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരുടെ ഒഴിവിലേക്കും കേളകം ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലെ വര്‍ക്കറുടെ ഒഴിവിലേക്കും മേല്‍ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചക്കുശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 18 നും 46 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും പേരാവൂര്‍ ഐ സി ഡി എസ് കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍:0490 2447299.
പ്രതികരിക്കാൻ ഇവിടെ എഴുതുക: