പാലം നിര്‍മ്മാണത്തിനിടെ ഇരിട്ടി പുഴയിലേക്ക് മറിഞ്ഞ കോണ്‍ക്രീറ്റ് മില്ലര്‍ കരക്കെത്തിക്കാനായില്ല: ശ്രമം ഇന്നും തുടരും

Saturday 3 December 2016 12:08 am IST

ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ ജോലിക്കിടെ പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പുഴയിലേക്ക് മറിഞ്ഞ വാഹനം ഇന്നലെ പകല്‍ മുഴുവന്‍ ശ്രമിച്ചിട്ടും കരക്കെത്തിക്കാനായില്ല. വളപട്ടണത്തുനിന്നും വാഹനം കരയില്‍ എത്തിക്കാനായി എത്തിയ ഖലാസികള്‍ ഇന്നും പരിശ്രമം തുടരും. ഇരിട്ടി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെ തൂണുകളുടെ പൈലിംഗ് പ്രവര്‍ത്തിക്കായി റെഡിമിക്‌സുമായി എത്തിയ കാരാര്‍ കമ്പനിയായ ഇകെകെ കണ്‍സ്ട്രക്ഷന്റെ കോണ്‍ക്രീറ്റ് മില്ലര്‍ വാഹനമാണ് പുഴയിലെ പഴശ്ശി ജലാശയത്തില്‍ മണ്ണിട്ട് നിര്‍മ്മിച്ച താല്‍ക്കാലിക റോഡില്‍ നിന്നും മണ്ണിടിഞ്ഞു വ്യാഴാഴ്ച വൈകുന്നരം 6.30 തോടെ ജലാശയത്തിലേക്ക് മറിഞ്ഞത്. മറിഞ്ഞ് വീണ വാഹനം 25 അടിയോളം വെള്ളമുള്ള ജലാശയത്തില്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയി. െ്രെഡവര്‍ വണ്ടിയുടെ പുറത്തേക്കിറങ്ങിയത് മൂലം അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു. വളപട്ടണത്തു നിന്നും ഇന്നലെ രാവിലെ കെ.എ.ഹാഷിമിന്റെ നേതൃത്വത്തില്‍ എത്തിയ ഖലാസികള്‍ ഉച്ച വരെ ശ്രമിച്ചിട്ടും മുങ്ങിയ വാഹനത്തില്‍ വടം കെട്ടാനുള്ള ശ്രമം പരാജയപ്പെട്ടു. മുങ്ങല്‍ വിദഗ്ദര്‍ ഇല്ലാഞ്ഞതാണ് ശ്രമം പര്രജയപ്പെടാന്‍ കാരണം. ഒടുവില്‍ കരാര്‍ കമ്പനിക്കാരുടെ നേതൃത്വത്തില്‍ എത്തിയ മുങ്ങല്‍ വിദഗ്ദ്ധരായ കൊല്ലം സ്വദേശി എസ്.ഷിബുവും പടിയൂര്‍ സ്വദേശി ജിജോവും ചേര്‍ന്ന് വെള്ളത്തില്‍ മുങ്ങി വാഹനത്തില്‍ വടം കെട്ടി ഉറപ്പിക്കുകയായിരുന്നു. സമയം ഏറെ വൈകിയതിനാലും വെള്ളത്തില്‍ മണ്ണിട്ട് നിര്‍മ്മിച്ച റോഡ് അപകടം വരുത്തിവെക്കും എന്നതിനാലും ഇന്നലത്തെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വാഹനം പുറത്തെത്തിക്കാനുള്ള ശ്രമം ഖലാസികള്‍ ഇന്നും തുടരും. ഇന്ന് ഉച്ചക്ക് മുന്‍പേ വാഹനം കരയിലെത്തിക്കാനാവും എന്ന് ഇവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.