കണ്ണൂര്‍: ജില്ലയിലെ മൂന്ന് പഞ്ചായത്ത് വാര്‍ഡുകളില്‍ ജനുവരി 4 ന് ഉപതെരഞ്ഞെടുപ്പ്. കണ്ണപുരം പഞ്ചായത്തിലെ മൊട്ടമ്മല്‍ ( 9-ാം വാര്‍ഡ്), ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ( 8-ാം വാര്‍ഡ്), പിണറായി പഞ്ചായത്തിലെ പടന്നക്കര ( 16-ാം വാര്‍ഡ്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
ഇതുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഡിസംബര്‍ 7 നാണ് വിജ്ഞാപനം. 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 15 ന് സൂക്ഷ്മ പരിശോധന. 17 വരെ പത്രിക പിന്‍വലിക്കാം. ജനുവരി 5 നാണ് വോട്ടെണ്ണല്‍. വാര്‍ഡ് അംഗങ്ങളുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: