ശാസ്താംകോട്ട: പോരുവഴി നടുവിലേമുറിയില്‍ സ്വകാര്യകമ്പനിയുടെ മൊബൈല്‍ ടവര്നിര്മ്മാണത്തിന് അനുമതി നല്കിയ പോരുവഴി ഗ്രാമപഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജനകീയപ്രതികരണവേദിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
രാവിലെ 10ന് നടന്ന—ധര്‍ണ പരിസ്ഥിതിപ്രവര്‍ത്തകന്‍ വെള്ളിമണ്‍ നെല്‍സണ്‍ ഉദ്ഘാടനം ചെയ്തു. പോരുവഴി ഗ്രാമപഞ്ചായത്ത് 16-ാംവാര്‍ഡ് മെമ്പറും ജനകീയ പ്രതികരണവേദി രക്ഷാധികാരിയുമായ ബിനു വിശ്വേശ്വരി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രവര്‍ത്തകന്‍ മന്മദന് മുഖ്യപ്രഭാഷണം നടത്തി. വേദി ചെയര്മാന് കെ.ഡാനിയേല്‍, ഡിസിസി സെക്രട്ടറി കിണറുവിള ബഷീര്‍, ഉല്ലാസ് കോവൂര്‍, പ്രസന്നകുമാര്‍, മിനി എന്നിവര്‍ സംസാരിച്ചു.
കണ്‍വീനര്‍ പ്രഭുകുമാര്‍ സ്വാഗതവും, പേറയില്‍ നാസ്സര്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് സ്വകാര്യകമ്പനിക്ക് നല്കിയ നിര്‍മ്മാണാനുമതി റദ്ദുചെയ്തില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വീട്ടുപടിക്കല്‍ പൊങ്കാലയിട്ട് പ്രതിഷേധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: