തിരുവനന്തപുരം: വിവാദങ്ങളില്‍പ്പെട്ട് താന്‍ മുങ്ങിച്ചാകില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്. മന്ത്രി എന്ന നിലയില്‍ സ്വജനപക്ഷപാതമോ കൂറുമാറ്റ നിരോധന നിയമമോ ലംഘിച്ചിട്ടില്ല. എല്ലാവരോടും കൂറുണ്ട് അതുകൊണ്ട് കൂറുമാറ്റത്തിന്റെ ആവശ്യമില്ല എന്നും പിള്ളയുടെ ആരോപണങ്ങള്‍ക്ക് ഗണേഷ് മറുപടി പറഞ്ഞു.
എന്നും സത്യത്തിനൊപ്പമേ നില്ക്കൂ. ഒരിക്കലും സത്യപ്രതിജ്ഞയോ ഭരണഘടനയോ ലംഘിക്കില്ല. തന്റടുത്തു നിന്ന് ആരും സ്വജനപക്ഷപാതം പ്രതീക്ഷിക്കേണ്ടെന്നും ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്നം തീര്‍ക്കാനുള്ള ചര്‍ച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി ആസ്ഥാനത്ത് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: