കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഗ്രാമവാസി കൊല്ലപ്പെട്ടു

Saturday 3 December 2016 3:21 pm IST

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി മേഖലയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗ്രാമവാസി കൊല്ലപ്പെട്ടു .ഫിഷറീസ് വകുപ്പ് ജീവനക്കാരനായ അസദുല്ല കുമാറാണ്് കൊല്ലപ്പെട്ടത്. സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടയില്‍ പെടുകയായിരുന്നു ഇയാള്‍. ഗുരുതര പരിക്കേറ്റ കുമാറിനെ കുല്‍ഗാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരെ പ്രദേശത്ത് നിന്ന് തുരത്തിയതെന്ന് സൈന്യം വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരേ ഇന്ന് നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കിയ സാംബ രാജ്യാന്തര അതിര്‍ത്തിയില്‍ ഭീകരര്‍ നിര്‍മിച്ച തുരങ്കം കണ്ടെത്തിയ സാഹചര്യത്തില്‍ ഈ മേഖലയിലെ അതിര്‍ത്തി മുഴുവന്‍ ബിഎസ്എഫ് കാവല്‍ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.