വമ്പന്‍ വിവാഹത്തിന് തലസ്ഥാനം ഒരുങ്ങുന്നു

Saturday 3 December 2016 4:47 pm IST

തിരുവനന്തപുരം: ആഡംബര വിവാഹത്തിന് തലസ്ഥാനം സാക്ഷിയാകുന്നു. വ്യവസായി ബിജു രമേശിന്റെ മകളുടെയും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന്റെയും വിവാഹമാണ് കോടികള്‍ ചെലവിട്ട് നടക്കാന്‍ പോകുന്നത്. മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയില്‍ നിര്‍മിച്ച കൂറ്റന്‍ പന്തലിലാണ് വരനെയും ബന്ധുക്കളെയും വരവേല്‍ക്കുന്നത്. വിവാഹ വേദി ഒരുക്കിയിരിക്കുന്നത് അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയിലും. സിനിമാ സെറ്റിനെയും വെല്ലുന്ന മാതൃകയില്‍ ആറ് ഏക്കറിലായാണ് വിവാഹവേദി നിര്‍മിച്ചിരിക്കുന്നത്. ഒരേ സമയം പതിനയ്യായിരം പേര്‍ക്ക് വിവാഹം കാണാം. ആറായിരം പേര്‍ക്ക് ഒരുമിച്ചിരുന്ന് കഴിക്കാവുന്ന ഭക്ഷണ ശാലയും ഒരുക്കിയിട്ടുണ്ട്. 120 പേര്‍ നാല്‍പ്പത് ദിവസം പണിയെടുത്താണ് വിവാഹവേദി ഒരുക്കിയിരിക്കുന്നത്. സദ്യയ്ക്ക് നൂറിലധികം വിഭവങ്ങളും ഉണ്ടാകും. സംഗീത, നൃത്ത പരിപാടികളും കല്യാണത്തിന് മാറ്റ് കൂട്ടാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ബാര്‍ കോഴ വിവാദത്തിലൂടെയാണ് ബിജു രമേശ് ശ്രദ്ധേയനാവുന്നത്. എല്ലാ നേതാക്കളെയും വിവാഹത്തിനായി ബിജു രമേശ് ക്ഷണിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് വിവാഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.