ദര്‍ശന വിശേഷം

Saturday 3 December 2016 6:59 pm IST

കപിലന്റെയും ചാര്‍വകന്റെയും കണാദന്റെയുമൊക്കെ സിദ്ധാന്തങ്ങള്‍ നമുക്കറിയാം. സാംഖ്യയോഗത്തിന് അര്‍ഹമായ സ്ഥാനം നല്‍കി ആ വഴി ചിന്തിക്കേണ്ടവര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്യം ഉണ്ടായിരുന്നിട്ടും അയ്യായിരത്തിലധികം വര്‍ഷമായി മനുഷ്യവര്‍ഗ്ഗത്തില്‍ അതിനുള്ള സ്വീകാര്യതയും സ്വാധീനവും എത്രയുണ്ടെന്ന് നാം കണ്ടുകഴിഞ്ഞു. ന്യായവും വൈശേഷികവും നമുക്കറിയാം. ഗൗതമബുദ്ധന്റെ അനിത്യാവാദവും, പ്രതീത്യസമുദ്പാദ സിദ്ധാന്തവും അറിയാം. സിദ്ധാര്‍ത്ഥ രാജകുമാരന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ദുഃഖവും രോഗവും അസമത്വവും അരാജകത്വവും കണ്ട് അതിനുള്ള നിവാരണമാര്‍ഗ്ഗം തേടിപ്പുറപ്പെട്ട് ഗൗതവബുദ്ധനായി. അന്നത്തെ രീതിയനുസരിച്ച് കുട്ടിക്കാലത്തുതന്നെ വേദോപനിഷത്തുക്കളില്‍ ശിക്ഷണം ലഭിച്ചിരുന്നെങ്കിലും പരിവ്രാജകാരംഭത്തില്‍തന്നെ അലാര്‍ക്കലാമന്‍ എന്ന മഹര്‍ഷിയുടെ ആറ് വര്‍ഷത്തെ ശിക്ഷണത്തില്‍, ശിഷ്യന്റെ അഭിരുചി മനസ്സിലാക്കി സാംഖ്യയോഗത്തിന് പ്രത്യേക ഊന്നല്‍ നല്‍കി പഠിപ്പിച്ചിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിലും പ്രവചനങ്ങളിലും ആത്മീയത കുടികൊണ്ടിരുന്നു. പ്രധാനശിഷ്യന്‍ ആനന്ദന്‍, കൂടാതെ മറ്റു ശിക്ഷ്യഗണങ്ങളില്‍ പലരും ഈശ്വരന്‍ എന്ന ശക്തിയെക്കുറിച്ച് ആരായുമ്പോള്‍ ബുദ്ധന്‍ മൗനംപാലിക്കുകയല്ലാതെ നിരാകരിച്ചിട്ടില്ല. 2500 ലധികം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ അല്‍പ്പം വികല്‍പങ്ങളോടെ ലോകത്തിന്റെ പലഭാഗത്തും നിലനില്‍ക്കുന്നു എന്നതിന്റെ രഹസ്യവും അതുതന്നെ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.