ആം ആദ്മി യോജന രജിസ്‌ട്രേഷന്‍ അക്ഷയവഴി

Saturday 3 December 2016 7:48 pm IST

കല്‍പ്പറ്റ : 2016-17 സാമ്പത്തികവര്‍ഷത്തെ ആംആദ്മി യോജന രജിസ്‌ട്രേഷന്‍ ഡിസംബര്‍ 24 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യാം. 18നും 59 നുമിടയില്‍ പ്രായമുളള ഗൃഹനാഥന്‍മാരോ കുടുംബത്തിലെ വരുമാനമുളള മുതിര്‍ന്ന അംഗത്തിന്റെയോ പേരില്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കുടുംബനാഥന് 59 വയസിനുമുകളില്‍ പ്രായ മുണ്ടെങ്കില്‍ കുടുംബത്തിലെ തൊട്ടുത്ത മുതിര്‍ന്ന അംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നയാളുടെ ഒന്‍പത് മുതല്‍ 12 വരെ (ഐടിഐ ഉള്‍പ്പടെ) പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വരെ സ്‌കോളര്‍ഷിപ്പ് കിട്ടുന്ന പദ്ധതിയാണിത്. പദ്ധതിയിലംഗമാകുന്ന കുടുംബാംഗങ്ങള്‍ക്ക് അപകട മരണം, അപകടത്തെ തുടര്‍ന്ന് സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിച്ചാല്‍ 75000 രൂപ, താല്ക്കാലിക അംഗവൈകല്യത്തിന് 37,500 രൂപ, സ്വാഭാവിക മരണത്തിന് 30000 രൂപ എന്നിങ്ങനെ ധനസായം ലഭിക്കും. റേഷന്‍ കാര്‍ഡില്‍ 600 രൂപയില്‍താഴെ വരുമാനമുളളവര്‍, ബീഡി തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, കൈത്തറി ഖാദി തൊഴിലാളികള്‍, സ്വയം തൊഴില്‍ ചെയ്യുന്ന വികലാംഗര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മോട്ടോര്‍വാഹന തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, മരം കയറ്റക്കാര്‍, കളളു ചെത്തു തൊഴിലാളികള്‍, കൃഷി തൊഴിലാളി, പാവപ്പെട്ട ഗ്രാമീണര്‍, ഭൂരഹിതരായ ഗ്രാമീണര്‍, അംഗന്‍വാടി അധ്യാപകര്‍, ചുമട്ടു തൊഴിലാളി, തോട്ടംതൊഴിലാളികള്‍, കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, അംഗണ്‍വാടി തൊഴിലാളി സഹായി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ പെന്‍ഷന്‍കാര്‍, മത്സ്യ തൊഴിലാളി, കയര്‍ തൊഴിലാളി എന്നിവര്‍ക്ക് അംഗത്വത്തിനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 16 രൂപയാണ്. ഭൂമി കൈവശമില്ലാത്ത ഗ്രാമീണര്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന സാക്ഷ്യ പത്രം, ശുചീകരണ തൊഴിലാളികള്‍ പഞ്ചായത്ത് മുനിസിപ്പല്‍ സെക്രട്ടറി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, അംഗണ്‍വാടി അധ്യാപകര്‍ അവരുടെ അംഗത്വ കാര്‍ഡ്, സ്വയം തൊഴില്‍ ചെയ്യുന്ന വികലാംഗര്‍ സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം മറ്റുളളവര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാര്‍ഡ് ഹാജരാക്കണം. എല്ലാ വിഭാഗത്തിനും റേഷന്‍കാര്‍ഡ് , ആധാര്‍കാര്‍ഡ്,അര്‍ഹത തെളിയിക്കുന്ന രേഖകള്‍ എന്നിവ നിര്‍ബന്ധമാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ആവശ്യമായ രേഖകള്‍ സഹിതം കുടുംബത്തിലെ ഒരു അംഗം മാത്രം എത്തി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 04936 206267

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.