മുട്ടത്ത് അനധികൃത പാര്‍ക്കിങ്

Saturday 3 December 2016 9:10 pm IST

മുട്ടം: ടൗണില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഗതാഗതത്തിന് തടസമാകുന്നു. മണ്ഡലകാലമായതിനാല്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പമ്പയ്ക്ക് പോകുന്നത്. ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതു കാരണം ഗതാഗതക്കുരുക്കാണ് എപ്പോഴും. ഇടുങ്ങിയ ടൗണിന്റെ ഇരുവശങ്ങളിലും ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു.ഓട്ടോറിക്ഷ സ്റ്റാന്‍ഡ് റോഡിന്റെ വശത്തായതും സുഗമമായ ഗതാഗതത്തിന് തടസ്സം ഉണ്ടാക്കുന്നു. ടൗണില്‍ എത്തുന്ന ബസുകള്‍ ആളെ കയറ്റുന്നതും ഇറക്കുന്നതും ടൗണിന്റെ തിരക്കേറിയ ഭാഗത്താണ്. ഇതും ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. വൈകിട്ട് മത്സ്യ വില്‍പന പൊടിപൊടിക്കുന്നതും റോഡരികില്‍ ഉന്തുവണ്ടി കളിലാണ്.ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തിരക്കേറിയ ടൗണിലൂടെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത്. സീബ്രാലൈന്‍ മാഞ്ഞ് കിടന്നിട്ടും തെളിച്ചു വരക്കാത്തത് ഏറെ അപകടം ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടന്ന പോലീസ് ഡ്രൈവര്‍ക്ക് ബൈക്കിടിച്ച് സാരമായി പരിക്കേറ്റിരുന്നു. സീബ്രാലൈന്‍ ഇല്ലാത്തതിനാല്‍ ഏതു ഭാഗത്ത് റോഡ് മുറിച്ചുകടക്കണം എന്ന് കാല്‍നടയാത്രക്കാര്‍ക്ക് അറിയില്ല. ഇതാണ് പലപ്പോഴും അപകടം ഉണ്ടാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.