നിര്‍ഭയക്കേസില്‍ ഗൂഡാലോചനക്ക് തെളിവില്ലെന്ന് അമിക്കസ് ക്യൂറി

Saturday 3 December 2016 9:49 pm IST

ന്യൂദല്‍ഹി: ഓടുന്ന ബസിലിട്ട് നിര്‍ഭയയെ കൂട്ടമാനഭംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതായി തെളിവില്ലെന്ന് സുപ്രീം കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകന്‍ ( അമിക്കസ് ക്യൂറി) സന്തോഷ് ഹെഗ്‌ഡെ. പ്രതികള്‍ ഗൂഡാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദത്തിന് തെളിവില്ല. കുറ്റം ചെയ്യാനുള്ള ചിന്തകള്‍ ഒന്നിച്ചിരിക്കാം. ഇവര്‍ ഗൂഡാലോചന നടത്തിയതിന് പ്രോസിക്യൂഷന്‍ കൃത്യമായ തെളിവ് നല്‍കേണ്ടതുണ്ട്. അവിടെയും ഇവിടെയുമുള്ള കഷണങ്ങള്‍ ( തെളിവുകളുടെ) മതിയായ തെളിവല്ല. ഹെഗ്‌ഡെ പറഞ്ഞു. 2012 ഡിസംബര്‍ 16ന് രാത്രിയിലാണ് 23 വയസുള്ള നിര്‍ഭയ ക്രൂരമായി കൂട്ടമാനഭംഗത്തിനും കിരാതമായ പീഡനങ്ങള്‍ക്കും ഇരയായത്. ഡിസംബര്‍ 29ന് മരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.