പാലാ: പാതയോരത്തെ ഓവുചാല്‍ മൂടിയ സ്ലാബുകള്‍ തകര്‍ന്നു. ഇത് കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു.
നവീകരിച്ച മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊന്‍കുന്നം റോഡില്‍ പന്ത്രണ്ടാം മൈലില്‍ നിന്നും പന്തത്തല ഭാഗത്തേക്ക് തിരിയുന്ന പാതയോരത്തെ ഓവുചാല്‍ മൂടിയ സ്ലാബുകളാണ് തകര്‍ന്നത്. ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും നിരവധിയുള്ള പാതയോരത്താണ് ജീവനുതന്നെ ഭീഷണിയായി വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. വഴിവിളക്കുകള്‍ കുറവുള്ള ഇവിടെ രാത്രികാലങ്ങളിലാണ് കൂടുതല്‍ അപകടസാദ്ധ്യത.
ദേശീയപാതാ നിലവാരത്തില്‍ പണി പൂര്‍ത്തിയായി വരുന്ന ഇവിടെ സ്ലാബുകള്‍ സ്ഥാപിച്ചിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു. അതിനിടെ സ്ലാബ് തകര്‍ന്നത് നിര്‍മ്മാണത്തിലെ അപാകതയാണെന്ന് ആക്ഷേപം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: