കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവത്തില്‍ എകെജെഎമ്മിന് കിരീടം

Saturday 3 December 2016 10:04 pm IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോല്‍സവത്തില്‍ എകെജെഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന് കിരീടം. യുപി വിഭാഗത്തില്‍ ഓവറോളും, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ണ്ടറി വിഭാഗങ്ങളില്‍ റണ്ണേഴ്‌സപ്പും, എല്‍.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി 397 പോയിന്റോടെ സ്‌കൂള്‍ വിജയം കരസ്ഥമാക്കി. എല്ലാ വിഭാഗത്തിലും കൂടി 322 പോയിന്റോടെ എരുമേലി സെന്റ് തോമസ് എച്ച് എസ്എസ് റണ്ണേഴ്‌സപ്പ് ട്രോഫി കരസ്ഥമാക്കി. ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് വിഎച്ച്എസ്എസ് 305 പോയിന്റോടെ മൂന്നാം സ്ഥാനത്തും, 282 പോയിന്റോടെ പനമറ്റം ഗവ.എച്ച്.എസ്.എസ് നാലാം സ്ഥാനത്തും, 281 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് എച്ച്എസ്എസ് അഞ്ചാം സ്ഥാനത്തുമെത്തി. ഹയര്‍ സെക്കന്‍ണ്ടറി ജനറല്‍ വിഭാഗത്തില്‍ എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 138 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്മാരുമായി. 122 പോയിന്റുമായി കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം എച്ച് എസ്.എസ് രണ്ടാം സ്ഥാനത്തും, 113 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് 176 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തി. 154 പോയിന്റുമായി കാഞ്ഞിരപ്പള്ളി എകെജെഎം എച്ച് എസ്എസ് രണ്ടാം സ്ഥാനത്തും, 133 പോയിന്റോടെ ചിറക്കടവ് സെന്റ് ഇഫ്രേംസ് എച്ച്.എസ് മൂന്നാം സ്ഥാനത്തുമെത്തി. സമാപന സമ്മേളനം എന്‍. ജയരാജ് എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എന്‍ ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, റിജോ വാളാന്തറ, സോമ അനീഷ്, റോസമ്മ കത്തലാങ്കല്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. എന്‍. തങ്കച്ചന്‍, ഫാ. ജോസ് മംഗലത്തില്‍, സ്‌കൂള്‍ പ്രധാന അധ്യാപിക ലൗലി ആന്റണി, നാസര്‍ മുണ്ടക്കയം, പോള്‍ ആന്റണി, പി. ടി. എ. പ്രസിഡന്റ് രാജേഷ് ചന്ദ്രന്‍, സ്‌കറിയ ജോസഫ്, ബി. ഗോപകുമാര്‍, ബി. ശ്രീകുമാര്‍, ഇബ്രാഹിംകുട്ടി, പ്രവീണ്‍ കുമാര്‍, സാന്റു.കെ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.