കൊച്ചി: ഐഎസ്എല്ലിലെ അവസാന സെമി സ്ഥാനത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നു കച്ചകെട്ടും. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരാളികള്‍. ജയം നോര്‍ത്ത് ഈസ്റ്റിനെയും അവസാന നാലിലെത്തിക്കുമെന്നതിനാല് മത്സരം ഫലത്തില്‍ നോക്കൗട്ട്.
ഈ സീസണില്‍ കൊച്ചിയില്‍ മിന്നും പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റേത്. ഒരു തോല്‍വി മാത്രമേ വഴങ്ങിയുള്ളു. അതും തുടക്കത്തില്‍. പിന്നീട് കൊച്ചി കാത്തു. നോര്‍ത്ത് ഈസ്റ്റിനെതിരെ ഇവിടെ തോല്‍വിയറഞ്ഞിട്ടില്ല ആതിഥേയര്‍. ആദ്യ സീസണിലെ മത്സരം ഗോള്‍രഹിതമായി കലാശിച്ചപ്പോള്‍, കഴിഞ്ഞ തവണ 3-1ന് ജയിച്ചു. ആദ്യ സീസണിലും ഇത്തവണയും നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ തോറ്റു. കഴിഞ്ഞ തവണ ഗുവാഹത്തിയിലും ജയം ഒപ്പംനിന്നു. കഴിഞ്ഞ അഞ്ചു കളിയില്‍ ബ്ലാസ്റ്റേഴ്സ് മൂന്നു ജയം സ്വന്തമാക്കിയപ്പോള്‍, നോര്‍ത്ത് ഈസ്റ്റിന് രണ്ടു ജയം മാത്രം.
ആരോണ്‍ ഹ്യൂസ്, സന്ദേശ് ജിംഗാന്, സി.കെ. വിനീത്, സെഡ്രിക് ഹെങ്ബെര്‍ട്ട്, മുഹമ്മദ് റാഫി, റിനൊ ആന്റോ, ജോസു കുരായി, ദിദിയര്‍ കാദൊ, മുഹമ്മദ് റഫീഖ്, അന്റോണിയൊ ജര്‍മന്‍, മൈക്കിള്‍ ചോപ്ര തുടങ്ങിയവരുടെ കരുത്തിലാണ് ആതിഥേയരുടെ പടപ്പുറപ്പാട്. ദിദിയര്‍ സെക്കൊറ, ക്രിസ്റ്റ്യന്‍ റൊമറിക്ക്, നിക്കോളസ് വെലസ് തുടങ്ങിയവര്‍ എതിര് നിരയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: