ആളില്ലാത്ത വീട്ടില്‍ പട്ടാപ്പകല്‍ മോഷണം

Saturday 3 December 2016 11:30 pm IST

നെടുമ്പാശ്ശേരി: ആളില്ലാത്ത വീട്ടില്‍ പട്ടാപ്പകല്‍ മോഷണം 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചെറിയ വാപ്പാലശ്ശേരി നെടുമ്പാടം ലെയിന്‍ പടമാട്ടുങ്ങല്‍ പൈലിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. വീട്ടിലുള്ളവര്‍ പുറത്തു പോയപ്പോഴാണ് മോഷണം നടന്നത്. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടെത്തിയത്. അടുക്കള വശത്തെ ജനലിന്റെ അഴി വളച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. അലമാരകള്‍ പൂട്ടിയിട്ടു ഉണ്ടായില്ല. വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലയിലായിരുന്നു. പൈലിയുടെ സഹോദരന്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. ജോണിന്റെ വീട് തൊട്ടടുത്തു തന്നെയാണ്. പോലീസ് കേസ് എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.