ശ്രീ സുന്ദരേശ്വര ക്ഷേത്രം സന്യാസി സംഗമം ഭാരതത്തിന്റേത് സന്യാസികളെ ആദരിക്കുന്ന സംസ്‌കാരം : സ്വാമി ഋതംബരാനന്ദ

Sunday 4 December 2016 12:32 am IST

കണ്ണൂര്‍: ഭാരതത്തിന്റെ സംസ്‌കാരം സന്യാസികളെയും മുനിവര്യന്മാരെയും ആദരിക്കുന്ന സംസ്‌കാരമാണെന്ന് ശിവഗിരിമഠം ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നടന്ന സന്യാസി സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ സന്യാസിമാര്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും ചില കോണുകളില്‍ നിന്ന് ഋഷി വര്യമാരെ അവഹേളിക്കുന്ന സമീപനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സമയത്താണ് ഇത്തരത്തില്‍ സന്യാസി സംഗമവും ഗുരുപൂജയുടെയും പ്രധാന്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരം തളാപ്പ് ശ്രീ സുന്ദരേശ്വരക്ഷേത്രത്തില്‍ നടന്ന സന്യാസി സംഗമത്തില്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സ്വാമി പ്രകാശാനന്ദയുള്‍പ്പടെ കേരളത്തിലെ വിവിധ മഠങ്ങളില്‍ നിന്നായി 40 സന്യാസിമാര്‍ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികള്‍ സന്യാസിമാരെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് സന്യാസികളുടെ പാദപൂജ നടത്തി. വേഷവിധാനങ്ങളും മറ്റ് സാമഗ്രികളും ക്ഷേത്രക്കമ്മറ്റി സന്യാസിമാര്‍ക്ക് ഉപഹാരമായി നല്‍കി. ചടങ്ങുകള്‍ക്ക് ശ്രീഭക്തിസംവര്‍ദ്ധിനി യോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍, സെക്രട്ടറി കെ.പി.പവിത്രന്‍ തുടങ്ങിയവര്‍ നേതൃത്വനല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.