കാര്‍ത്തികപുരം: കാര്‍ത്തികപുരം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര മഹോത്സവം 16 മുതല്‍ 23 വരെ നടക്കും. 16 ന് രാവിലെ 6 മണിക്ക് അഭിഷേകപൂജ, 6.30ന് മഹാഗണപതിഹോമം എന്നിവയും വൈകുന്നേരം 4.30 ന് മണിയന്‍കൊല്ലി എസ്എന്‍ഡിപി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്രയും നടക്കും. 6.30 ന് ഉത്സവം കൊടിയേറും. തുടര്‍ന്ന് എല്ലാ ദിവസവും വിശേഷാല്‍ പൂജകള്‍, ദീപാരാധന, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. സമാപന ദിവസമായ 23 ന് വൈകുന്നേരം 5 മണിക്ക് മാവുംതട്ട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ക്ഷേത്രസന്നിധിയിലെത്തിച്ചേരും. രാത്രി 9.30 ന് കലാപരിപാടികളും ഉണ്ടായിരിക്കും. ഉത്സവത്തോടനുബന്ധിച്ച് എല്ലാദിവസും അന്നദാനം നടക്കുമെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: