ചെറുപുഴ അയ്യപ്പക്ഷേത്ര മഹോത്സവം 10 ന് തുടങ്ങും

Sunday 4 December 2016 12:34 am IST

ചെറുപുഴ: ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവം 10 മുതല്‍ 17 വരെ നടക്കും. ക്ഷേത്രം തന്ത്രി മണിയറ പെരിങ്ങോട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 10 ന് രാവിലെ 10 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര, 11 ന് കലശാഭിഷേകം, 2.30 ന് അക്ഷരശ്ലോക സദസ്സ്, രാത്രി 7 മണിക്ക് പ്രഭാഷണം, 9 ന് കൊടിയേറ്റം, 9.30 ന് പെരുങ്കുടല്‍ കാഴ്ച, 11 ന് രാത്രി 7 മണിക്ക് ഭജന, 8.30 ന് തിടമ്പ്‌നൃത്തം, 9.30 ന് കലാസന്ധ്യ, 12 ന് രാത്രി 7 മണിക്ക് കാഴ്ച, 10 മണിക്ക് ഗാനമേള, 13 ന് ഉച്ചക്ക് 2.30 ന് അക്ഷരശ്ലോക സദസ്സ്, രാത്രി 7 ന് കാഴ്ച, 10 ന് കലാപരിപാടികള്‍, 14 ന് രാത്രി 7 മണിക്ക് കാഴ്ച, പൂക്കാവടിയാട്ടം, 8.30 ന് തിടമ്പ്‌നൃത്തം, 15 ന് രാവിലെ 11 മണിക്ക് നെയ്യഭിഷേകം, രാത്രി 7 ന് കാഴ്ച, 10 ന് നാടന്‍ പാട്ടുകള്‍, 16 ന് രാവിലെ 11 മണിക്ക് കളഭാഭിഷേകം, രാത്രി 7 ന് നഗരപ്രദക്ഷിണം, പറയെടുപ്പ്, എഴുന്നള്ളിപ്പ്, 7.30 ന് ഭക്തിഗാനസന്ധ്യ, 17 ന് രാവിലെ 11 മണിക്ക് വലിയ കാണിക്ക, 12 ന് ആറാട്ട് സദ്യ എന്നിവ നടക്കും. ഉത്സവ ദിവസങ്ങളില്‍ ഉച്ചക്ക് അന്നദാനമുണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.