കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ചുള്ള കലാമത്സരങ്ങള്‍ ഇന്ന് (ഡിസംബര്‍ 4) രാവിലെ 9.30 ന് അഴീക്കോട് ഹയര്‍ സെക്കന്ററി സ്കൂളില്‍ കെ.എം.ഷാജി എം എല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാജിര്‍, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.നാരായണന്, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പ്രസന്ന തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് അംഗം കെ.പി.ജയബാലന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: